ന്യൂഡല്‍ഹി: കിരണ്‍ബേദിക്കെതിരെ ബിജെപി സംസ്ഥാന നേതാക്കള്‍ അമിത് ഷായ്ക്ക് പരാതിനല്‍കി. അതേസമയം ലാത്തിചാര്‍ജ് ചെയ്തവര്‍ക്ക് തങ്ങളെ നയിക്കാനുള്ള അധികാരമില്ലെന്നാരോപിച്ച് ബിജെപി ഡല്‍ഹി എക്‌സിക്യൂട്ടിവ് നരേന്ദ്ര ടണ്ഠന്‍ പാര്‍ട്ടി വിട്ടു. കിരണ്‍ ബേദിയുടെ ആജ്ഞകള്‍ അസഹനീയമെന്നും ടണ്ഠന്‍ പറഞ്ഞു. കിരണ്‍ബേദിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ ചുമതലയുണ്ടായിരുന്നത് ടണ്ഠനായിരുന്നു.