ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയും നടി ജയപ്രദയും ബിജെപിയില്‍ ചേര്‍ന്നു.ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഇവരില്‍ ഒരാള്‍ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എഎപി വിട്ട ഷാസിയ ഇല്‍മിയ കെജ്‌രിവാളിനെതിരെ ബിജെപി രംഗത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ന്യൂഡല്‍ഹിയില്‍ മാത്രമല്ല ഒരിടത്തും മത്സരിക്കാന്‍ ആലോചിക്കുന്നില്ലെന്ന് അവര്‍ ട്വിറ്ററില്‍ അറിയിച്ചു. ബിജെപി അംഗത്വം ഇതുവരെ സ്വീകരിക്കാത്ത ഷാസിയ പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.