ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനെതിരേ ആര്‍എസ്എസ് രംഗത്ത്. കിരണ്‍ ബേദി കെട്ടിയിറക്കിയ സ്ഥാനാര്ഥിയായിരുന്നുവെന്നു ആര്‍എസ്എസ് ആരോപിച്ചു. ആര്‍എസ്എസ് മുഖപത്രത്തിലാണ് ആരോപണമുളളത്. കാണ്‍പുരില്‍ ആര്‍എസ്എസ് നേതൃയോഗം നടക്കുമ്പോഴാണു മുഖപത്രത്തിലെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.