കിരണ്‍ ബേദി നല്ല സ്ത്രീ; പക്ഷേ, അവരോട് സഹതാപം: അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കിരണ്‍ ബേദി നല്ല സ്ത്രീയാണെന്നും പക്ഷേ, അവരോട് എനിക്ക് സഹതാപമാണെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. തന്നെ വിമര്‍ശിച്ചുള്ള കിരണ്‍ ബേദിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് കെജ്‌രിവാള്‍ ഇങ്ങനെ പറഞ്ഞത്.

ബിജെപി കിരണ്‍ ബേദിയുടെ വായ്മൂടിക്കെട്ടി വച്ചിരിക്കുകയാണ്. അതുപോലെ തന്നെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഞങ്ങള്‍ ഇതുവരെ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നം അദ്ദേഹം പറഞ്ഞു.

കെജ്‌രിവാളിനെതിരെ ബിജെപി വ്യക്തിപരമായി അധിക്ഷേപിച്ച് തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിയത് വിവാദമായിരിക്കുകയാണ്.

Top