പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചു മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്.
പ്രത്യേക പൂജകളൊന്നും ഇന്ന് ഉണ്ടാവില്ല. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നാളെ രാവിലെ അഞ്ചിനായിരിക്കും നട തുറക്കുക. കുംഭമാസ പൂജകള്‍ക്ക് ശേഷം ഞായറാഴ്ച രാത്രി 10നായിരിക്കും നടയടയ്ക്കുന്നത്.
കുംഭമാസ പൂജ കാലത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ കളക്ടര്‍ ഇതിന് തയ്യാറായിട്ടില്ല.
അതേസമയം, കുംഭമാസ പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ പ്രതിഷേധിക്കുമെന്നറിയിച്ച് കര്‍മ്മസമിതി രംഗത്തെത്തിയിരുന്നു. അതിനാല്‍ തന്നെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
t