പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ലോപോയിന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും നമിതാ പ്രമോദും വീണ്ടും ഒന്നിക്കുന്നു. വളരെ വ്യത്യസ്തമായ പേരുള്ള ഒരു ചിത്രത്തിലൂടെയാണ് മൂന്നാം തവണ ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
മായാബസാര്‍, സില്‍മ നടന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജമുനാപ്യാരി എന്നാണ് പേരിട്ടിരിക്കുന്നത്. ഇതൊരു പ്രണയചിത്രമല്ലെന്നും ത്രില്ലറിന്റെ അംശങ്ങളുള്ളൊരു റോഡ് മൂവിയാണെന്നും തോമസ് പറയുന്നു.
അപൂര്‍വ്വമായ ഇനത്തില്‍പ്പെട്ട ഒരു ആടാണ് ജമുനാപ്യാരി. ഇത്തരം ആടിന് ഭാരം കുറവായിരിക്കുമെങ്കിലും നല്ല ഉയരമാണ്. ചിത്രത്തില്‍ ആടിന് വളരെയധികം പ്രാധാന്യമുണ്ട്. നാല് പേരടങ്ങുന്ന ഒരു സംഘത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.