കുനാല്‍ ഘോഷ് ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു

 

കോല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് എം.പി ജയിലില്‍വെച്ച് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഘോഷിനെ ആശുപത്രിയിലേക്കു മാറ്റി. കുനാല്‍ ഘോഷ് നേരത്തെയും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ശാരദ ഗ്രൂപ്പിന്റെ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കുനാലായിരുന്നു. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ഘോഷ് അറസ്റ്റിലായത്.പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ശാഖകളുള്ള ശാരദ ചിട്ടി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്നാണ് കേസ്.

Top