കുറഞ്ഞ വിലയില്‍ 10,000 mAh കരുത്തുള്ള പവര്‍ ബാങ്കുമായി വണ്‍ പ്ലസ്

കുറഞ്ഞ വിലയില്‍ 10,000 mAh കരുത്തുള്ള പവര്‍ ബാങ്കുമായി വണ്‍ പ്ലസ് വിപണിയില്‍. അനന്ത സാധ്യതകളുമായി സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായെങ്കിലും ഫോണിലെ ചാര്‍ജ് വെല്ലുവിളിയായിരുന്നു. ഇതിനൊരു പരിഹാരവുമായിട്ടയിരുന്നു പവര്‍ ബാങ്കുകളുടെ രംഗപ്രവേശം. പല ശക്തിയുള്ള പവര്‍ ബാങ്കുകള്‍ ഇതിനോടകം വിപണിയില്‍ വ്യാപകമായിക്കഴിഞ്ഞു.

ഈ ഡിമാന്റ് ലക്ഷ്യമിട്ടാണ് തങ്ങളുടെ പുതിയ പവര്‍ ബാങ്ക് വിപണിയില്‍ വണ്‍ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അതും കുറഞ്ഞ വിലയില്‍. 10,000 mAh ആണ് കരുത്ത്. ഇന്ത്യയില്‍ 1399 രൂപയാണ് ഇതിന്റെ വില. ഒരേ സമയം രണ്ടു ഇലക്ട്രോണിക് ഡിവൈസുകള്‍ കണക്ടു ചെയ്ത് ചാര്‍ജ് ചെയ്യാനനുവദിക്കുന്ന ഡ്യുവല്‍ യു.എസ്.ബി പോര്‍ട്ടാണ് ഇതിന്റെ സവിശേഷത.

ഒരു സ്മാര്‍ട്ട് ഫോണ്‍ മൂന്നു തവണ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഭാരം കുറഞ്ഞതും കൊണ്ടു നടക്കാന്‍ എളുപ്പവുമായ ഈ പവര്‍ ബാങ്ക് ഓവര്‍ ചാര്‍ജ് ആവുകയോ ഓവര്‍ ഹീറ്റ് ആവുകയോ ചെയ്യില്ല. 220 ഗ്രാമാണ് ഇതിന്റെ ഭാരം.

Top