കൂടുതല്‍ ഡാറ്റ ലഭിക്കാന്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കി

bsnl

കൂടുതല്‍ ഡാറ്റ ലഭിക്കുന്നതിനായി ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പുതുക്കി. ദിവസവും 3 ജിബി ഡാറ്റ ലഭിക്കുന്ന തരത്തില്‍ പുതുക്കിയതെന്നു ടെലികോം ടോക് റിപ്പോര്‍ട്ട് ചെയ്തു. 186, 187, 153, 192, 118 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് പുതുക്കിയത്. ഫസ്റ്റ് ടൈം റീചാര്‍ജ് (FRC) പ്രീപെയ്ഡ് പ്ലാനുകളായ 106, 107 രൂപയുടെ FRC പ്ലാനുകള്‍ പുതുക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

ബിഎസ്എന്‍എല്‍ 186 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. ഇത് 3 ജിബിയാക്കി. ദിവസവുമുളള ഡാറ്റ പരിധി കൂട്ടിയപ്പോള്‍ സ്പീഡ് 40Kbps ആയി കുറച്ചു. ദിവസവും ഏതു നെറ്റ്വര്‍ക്കിലേക്കും 250 മിനിറ്റ് സൗജന്യ കോളിങ്, ദിവസവും 100 എസ്എംഎസും ഈ പ്ലാനിലുണ്ട്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

187 രൂപയുടെ പ്രീപെയ്ഡ് പ്ലാനും ബിഎസ്എന്‍എല്‍ പുതുക്കി. ദിവസവും 2 ജിബിക്കു പകരം 3 ജിബി ലഭിക്കുന്ന വിധമാണ് പ്ലാന്‍ പുതുക്കിയത്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ദിവസവും ഏതു നെറ്റ്വര്‍ക്കിലേക്കും 250 മിനിറ്റ് സൗജന്യ കോളിങ്, ദിവസവും 100 എസ്എംഎസും ഈ പ്ലാനിലുണ്ട്.

ബിഎസ്എന്‍എല്‍ 153 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ നേരത്തെ ഡാറ്റ ഓഫര്‍ ഒന്നുമുണ്ടായിരുന്നില്ല. പുതുക്കിയ പ്ലാന്‍ പ്രകാരം ദിവസവും 1.5 ജിബി ലഭിക്കും. ദിവസവും ഡാറ്റ ഓഫര്‍ കൂട്ടിയപ്പോള്‍ സ്പീഡ് 40 Kbps ആയി കുറച്ചു. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി.

Top