പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സയുടെ വില കുറഞ്ഞ മോഡലുമായി ടൊയോട്ട. വില്‍പന അഞ്ചാം മാസത്തിലേക്കു കടക്കുന്ന ഘട്ടത്തില്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒഴിവാക്കിയ 1.2 ലീറ്റര്‍, കെ 12 എം എന്‍ജിനോടെ ഗ്ലാന്‍സയ്ക്കു പുതിയ അടിസ്ഥാന വകഭേദം അവതരിപ്പിച്ചിരിക്കുകയാണു ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടര്‍.
കാറിലെ കെ 12 എം എന്‍ജിനു പെട്രോള്‍ ലീറ്ററിന് 21.01 കിലോമീറ്ററാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. സ്മാര്‍ട് ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള കെ 12 എന്‍ എന്‍ജിന്റെ ഇന്ധനക്ഷമതയാവട്ടെ ലീറ്ററിന് 23.87 കിലോമീറ്ററാണ്. ഇന്ധനക്ഷമതയിലും സ്മാര്‍ട് ഹൈബ്രിഡ് എന്‍ജിനുള്ള വകഭേദത്തിനു പിന്നിലാണ്’ഗ്ലാന്‍സ ജി എം ടിയുടെ സ്ഥാനം.
ബലേനൊയുടെ സീറ്റ, ആല്‍ഫ പതിപ്പുകളെ അടിത്തറയാക്കി ജി, വി വകഭേദങ്ങളിലാണു ഗ്ലാന്‍സ വിപണിയിലുള്ളത്. ഇതില്‍ മുന്തിയ വകഭേദമായ വി എം ടി കെ 12 എം എന്‍ജിനോടെ മാത്രമാണു ലഭ്യമാവുക. 6.98 ലക്ഷം രൂപയാണു ഗ്ലാന്‍സ ജി എം ടിയുടെ ഡല്‍ഹിയിലെ ഷോറൂം വില .നിലവിലെ ജി സ്മാര്‍ട് ഹൈബ്രിഡ് വകഭേദത്തെ അപേക്ഷിച്ച് 24,000 രൂപ കുറവാണിത്. അടിസ്ഥാന വകഭേദമായ ജി ആവട്ടെ ഡ്യുവല്‍ ജെറ്റ് സ്മാര്‍ട് ഹൈബ്രിഡ് എന്‍ജിനോടെയും.
മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എന്‍ജിനുകളാണു ‘ഗ്ലാന്‍സ’യ്ക്കു കരുത്തേകുന്നത്. കാറിലെ 1.2 ലീറ്റര്‍, കെ 12 എം എന്‍ജിന്‍ 83 ബി എച്ച് പിയോളം കരുത്തും 113 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക.