കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: വി.എസ് നിലപാട് തിരുത്തണം

തിരുവനന്തപുരം: കൃഷ്ണപിള്ളസമാരകം തകര്‍ത്ത സംഭവത്തില്‍ വിഎസ് നിലപാട് തിരുത്തണമെന്ന് സിപിഎം സെക്രട്ടറിയേറ്റ്. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം പാടില്ലായിരുന്നു. പാര്‍ട്ടി നിലപാടിനോട് യോജിക്കാതെ വി.എസ് പ്രതികരിച്ചത് ശരിയായില്ല. ലതീഷ് ചന്ദ്രനെ മഹത്വവല്‍ക്കരിച്ചതും തെറ്റ്. ലതീഷ് ചന്ദ്രന്‍ ഇതിനുമുന്‍പും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ ടി.കെ പളനിക്കും പങ്കുണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം തന്നോടുള്ള വിരോധം വി.എസിന്റെ ഗ്രൂപ്പ് നീക്കം തടഞ്ഞതിനാലാണെന്നും സ്മാരകം തകര്‍ത്ത സംഭവത്തില്‍ വി.എസിന് പങ്കുണ്ടെന്നും വിഎസിനെതിരെ പാര്‍ട്ടിയില്‍ പരാതി നല്‍കുമെന്നും ടി.കെ പളനി വ്യക്തമാക്കുകയുണ്ടായി.

Top