ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി നിലപാടിനെതിരെ വിഎസ് അച്യുതാനന്ദന്‍. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസുകാരാണ്. പൊലീസ് പറയുന്നത് കേട്ട് പാര്‍ട്ടി നടപടിയെടുത്തത് ശരിയായില്ല. പോലീസ് റിപ്പോര്‍ട്ട് പാര്‍ട്ടി തള്ളണമായിരുന്നുവെന്നും വിഎസ് പറഞ്ഞു.
അതേസമയം സ്മാരകം തകര്‍ത്തതില്‍ ഗൂഢാലോചനയുണ്ടെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നും വി.എസ് ആരോപിച്ചു.
ആലപ്പുഴയിലെ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സിപിഐഎമ്മില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടായിരുന്നു. പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ നടപടിക്കെതിരാണ് വിഎസ് രംഗത്തെത്തിയിരിക്കുന്നത്.
2013 ഒക്ടോബര്‍ 31നാണ് പി കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ചത്. ഇന്ദിരാഗാന്ധി പ്രതിമയും തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം വി.എസ് അച്യുതാനന്ദന്റെ പേഴ്ണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി പി.സാബുവും മറ്റ് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരുമാണ്.