തിരുവനന്തപുരം: ചന്ദ്രബോസ് കൊലപാതക കേസില്‍ പൊലീസിന് എതിരായ തെളിവുകള്‍ അടങ്ങിയ സിഡി പി.സി ജോര്‍ജ് പുറത്ത് വിട്ടു. മുന്‍ ഡിജിപി എം.എന്‍ കൃഷ്ണമൂര്‍ത്തിയും സിറ്റി കമീഷണര്‍ ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് വാര്‍ത്താ സമ്മേളനം നടത്തി പുറത്ത് വിട്ടത്.
നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിനു വേണ്ടി സംസാരിക്കുന്നതായ ശബ്ദരേഖയാണ് സി.ഡിയില്‍ ഉള്ളത്. സ്വാമി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് സിഡിയില്‍ വ്യക്തമായി കൃഷ്ണമൂര്‍ത്തി പറയുന്നു. ‘സ്വാമി’ എന്ന് പറയുന്നത് ഡിജിപി ബാലസുബ്രഹ്മണ്യമാണെന്ന് ജോര്‍ജ് വ്യക്തമാക്കി. നിസാമിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ തന്നെ കമ്മീഷണറെ വിളിച്ച് നിസാമിനെ രക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് കൃഷ്ണമൂര്‍ത്തി ചോദിക്കുന്നതും ശബ്ദരേഖയില്‍ വ്യക്തമാണ്.
വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും ലഭിച്ച തെളിവുകള്‍ പൊതുജനസമക്ഷം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇനി പൊതുജനം കാര്യങ്ങള്‍ തീരുമാനിക്കട്ടെ. ആഭ്യന്തരമന്ത്രി ഡിജിപിക്കെതിരെ തെളിവില്ലെന്നു പറഞ്ഞ കാര്യം ചോദിച്ചപ്പോള്‍, തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. അതേസമയം നിസാമിനു പരമാവധി ശിക്ഷ ലഭിക്കുക എന്നത് മാത്രമാണ് തന്റെ ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.