കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച ഹര്‍ത്താല്‍

കോട്ടയം; ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ ശനിയാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍. ബാലകൃഷ്ണപിള്ളയുടെയും പിസി ജോര്‍ജ്ജിന്റെയും ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാലകൃഷ്ണപിള്ളയുടെ കോലം കത്തിച്ചു. പിള്ളയെ പുറത്താക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Top