തിരുവനന്തപുരം: ധനമന്ത്രി കെഎം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജേക്കബ് തോമസിന് ഡിജിപി റാങ്ക് നല്കിയത് സാധാരണ നടപടി മാത്രമാണ്. നിലവിലെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയിട്ടില്ലെന്നും മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ബാര്‍ കോഴയില്‍ തെളിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കോഴ പ്രശ്‌നത്തില്‍ നിലവില്‍ വരുന്ന ആരോപങ്ങള്‍ക്കൊന്നും നാഥനില്ല. നാഥനുള്ള ആരോപണങ്ങള്‍ വരട്ടെ അപ്പോള്‍ മറുപടി നല്കാമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.ബാലകൃഷ്ണപിള്ളയുടെ വിഷയത്തില്‍ ഈ മാസം 28ന് ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷം മറുപടി പറയാം. ബാലകൃഷ്ണപിള്ളയുമായി മാണി പണം വാങ്ങുന്ന വിഷയം സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ആര് വിചാരിച്ചാലും സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.