കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കൂടും; 15 രൂപയ്ക്കു മേലുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപ മുതല്‍ വര്‍ധന

തിരുവനന്തപുരം: അടുത്ത ദിവസം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് കൂടും. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സെസ്സിന് അധികമായാി പുതിയ ഇന്‍ഷ്വറന്‍സ് സെസ് വരുന്നതിനാലാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക. 15 രൂപയ്ക്കു മേലുള്ള ടിക്കറ്റുകളിലാണ് ഒരു രൂപ മുതല്‍ വര്‍ധന വരുന്നത്.

പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുന്നതിനടക്കമുള്ള പണം കണ്ടെത്തുന്നതിനായാണ് ഇന്‍ഷ്വറന്‍സ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റ് സെസിന്റെ പേരിലാണ് ഈ തുക പിരിക്കുന്നത്.

15 മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയാണു സെസ്. 25-49 രണ്ടു രൂപയും 50-74 മൂന്നു രൂപയും 75-99 നാലു രൂപയും 100 രൂപയ്ക്കു മേലുള്ള ടിക്കറ്റുകള്‍ക്ക് 10 രൂപയും അധികമായി നല്‍കണം. ദീര്‍ഘദൂര യാത്രകള്‍ക്ക് പത്തു രൂപയോളം അധികം നല്‍കേണ്ടതു പതിവു യാത്രക്കാര്‍ക്കു തിരിച്ചടിയാകും.

Top