ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരായ അപകീര്‍ത്തി കേസില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് 10,000 രൂപ പിഴ. ഡല്‍ഹി പാട്യാല കോടതിയാണു പിഴ ചുമത്തിയത്. സത്യവാങ് മൂലം സമര്‍പ്പിക്കാത്തതിലാണ് പിഴ. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഗഡ്കരിയുടെ അഭിഭാഷകന്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറിയത് ശനിയാഴ്ചയാണ്. 18ന് തന്നെ പകര്‍പ്പ് കൈമാറിയിരുന്നതായി ഗഡ്കരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം ശനിയാഴ്ചയാണ് പകര്‍പ്പ് ലഭിച്ചതെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. കേസ് മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.