കെജ് രിവാളിന് ഒരു അവസരം കൂടി നല്‍കണമെന്ന് ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍

ന്യൂഡല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ഒരു അവസരം കൂടി നല്‍കണമെന്ന് ഡല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍.

കോണ്‍ഗ്രസിനും ബിജെപിക്കും അവസരം നല്‍കിയെങ്കിലും അവര്‍ തങ്ങള്‍ക്ക് യാതൊന്നും തന്നിട്ടില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. എന്നാല്‍ 49 ദിവസം മാത്രമേ ഭരിച്ചിരുന്നുള്ളെങ്കിലും കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം അഴിമതിയുടെ തോത് കുറച്ചിരുന്നു. തങ്ങളില്‍ നിന്ന് ഒരു പൊലീസുകാരനും വഴി വാണിഭക്കാരനും പണം പിടുങ്ങിയിട്ടില്ല. അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയായി കാണണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ തൂക്ക് സഭ വന്നേക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരു പാര്‍ട്ടിക്കും ഇവിടെ ഗവണ്‍മെന്റ് രൂപീകരിക്കാനാകില്ലെന്ന് തങ്ങള്‍ക്കറിയാം. എന്നാല്‍ത്തന്നെയും തങ്ങള്‍ എ.എ.പിക്ക് മാത്രമേ ചെയ്യുകയുള്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top