കെ എം മാണിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി , തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ , വിജിലന്‍സ് ഇന്ന് നിലപാട് വ്യക്തമാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം കുമാരപുരം സ്വദേശി ബ്രിജേഷ് രാജുവാണ് ,വിജിലന്‍സ് കോടതിയെ സമീപിച്ചത്. അതേ സമയം ഇതേ ആവശ്യം ഉന്നയിച്ച് ,തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കും.

Top