കൊച്ചി: ധനമന്ത്രി കെ.എം മാണിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. രണ്ട് സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയെന്ന ആരോപണം അന്വേഷിക്കണം. പരാതി പരിഗണിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. അഭിഭാഷകനായ നോബിള്‍ മാത്യു നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ശ്രീധരീയം, തോംസണ്‍ എന്നീ ഗ്രൂപ്പുകള്‍ക്കു മുന്‍കൂര്‍ നികുതി ഇളവ് നല്‍കിയെന്നാണു ഹര്‍ജിയില്‍ ആരോപിച്ചത്. നേരത്തെ കോട്ടയം വിജിലന്‍സ് കോടതി നോബിള്‍ മാത്യുവിന്റെ ഹര്‍ജി തള്ളിയിരുന്നു. വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി തള്ളിയത്. ഇതേ തുടര്‍ന്നാണു നോബിള്‍ മാത്യു ഹൈക്കോടതിയെ സമീപിച്ചത്.