കെ.എം മാണിക്കെതിരെ ടി.ജെ ചന്ദ്രചൂഡന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരെ വിമര്‍ശനമുന്നയിച്ച് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. രാഷ്ട്രീയത്തില്‍ അന്തസും ആധികാരികതയും ഇല്ലാത്ത കാലമാണിതെന്നും പണ്ടൊക്ക അഴിമതി ആരോപണങ്ങളുണ്ടായാല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമായിരുന്നുവെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

മുന്നണി ബന്ധമുപേക്ഷിക്കാന്‍ മൂന്നു മണിക്കൂര്‍ മതിയെന്നും 33 വര്‍ഷത്തെ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചത് മൂന്നു ദിവസം കൊണ്ടാണെന്നും പറഞ്ഞ ചന്ദ്രചൂഡന്‍ നിലവിലെ സാഹചര്യത്തില്‍ യുഡിഎഫില്‍ തുടരുമെന്നും പറഞ്ഞു.

Top