കെ.എം.മാണിക്കെതിരേ കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി

കൊച്ചി: പ്രീബജറ്റ് ചര്‍ച്ചയ്‌ക്കെത്തിയ ധനമന്ത്രി കെ.എം.മാണിക്കെതിരേ കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇന്‍ഫോപാര്‍ക്കില്‍ ബജറ്റിന് മുന്‍പുള്ള ചര്‍ച്ചയ്ക്ക് എത്തിയ മന്ത്രിക്കെതിരേയാണു പ്രതിഷേധമുണ്ടായത്. അമ്പതോളം പ്രവര്‍ത്തകരാണു മാണിയുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധിച്ചത്.

സ്ഥലത്തു പോലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം.

Top