കോട്ടയം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബാറുടമകള്‍ പിരിച്ച 20 കോടി രൂപ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വീതം വച്ചെടുക്കുകയാണ് ചെയ്തത്. പണം പിരിച്ചതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും അറിവുണ്ട്. എ കെ ആന്റണിയുടെ പ്രസ്താവന അതാണ് സൂചിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.