കെ എം മാണി രാജി വെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കോടിയേരി പറഞ്ഞു.യു ഡി എഫില്‍ ഇപ്പോള്‍ ലീഡര്‍മാരില്ല ഡീലര്‍മാരാണുള്ളത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അഴിമതിവത്ക്കരണമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.