കെ.എം മാണി രാജി വയ്‌ക്കേണ്ട സാഹചര്യമില്ല; പിന്‍തുണയുമായി മുസ്ലീം ലീഗ്

കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയെ മാനിക്കുന്നതായി മുസ്ലീം ലീഗ്.

അതേസമയം കേസില്‍ തുടരന്വേഷണം നടക്കട്ടേയെന്നും ഏതെങ്കിലും കേസിന്റെയോ പരാതിയുടെയോ പേരില്‍ കെ.എം. മാണി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

കേസില്‍ മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി മരവിപ്പിച്ചിരുന്നു. മാണിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Top