കെ എം മാണി സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണി ഇന്ന് രാജി വച്ചേക്കുമെന്ന് സൂചനകള്‍. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് രാജിക്കാര്യം ഏകദേശ ധാരണയായത്.

യുഡിഎഫിന്റെ തീരുമാനം പാര്‍ട്ടി അനുസരിക്കണമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. ഘടകകക്ഷികളെ പിണക്കാനാകില്ലെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. രാജി ഒഴിവാക്കാനാകില്ല, എന്നാല്‍ നിര്‍ബന്ധിച്ചുള്ള രാജി ആകരുതെന്ന നിര്‍ദ്ദേശവും യോഗം മുന്നോട്ടുവച്ചിട്ടുണ്ട്. രാജി സന്നദ്ധത കെ.എം മാണി പാര്‍ട്ടിയോഗത്തില്‍ അറിയിച്ചു എന്നാണ് ലഭിക്കുന്ന സൂചനകള്‍.

Top