തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ കൂട്ട സ്ഥലംമാറ്റം നടത്തിയ നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.
ഇത്തരം നടപടികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് കാനം അറിയിച്ചു.
എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനില്‍ ഉള്‍പ്പെട്ട അംഗങ്ങളെയാണ് സ്ഥലം മാറ്റിയത്.
എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പിള്ളി ഡിപ്പോകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. കരുനാഗപ്പിള്ളി വെഹിക്കള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്.
ബുധനാഴ്ചത്തെ പണിമുടക്കില്‍ സര്‍വീസ് മുടങ്ങിയ ഡിപ്പോകളിലെ എംപാനല്‍ ജീവനക്കാരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും സ്ഥലംമാറ്റ ഉത്തരവുകള്‍ വരാനിരിക്കുകയാണ്.
അതേസമയം, സ്ഥലംമാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണെന്ന് എഐടിയുസി ആരോപിച്ചു.
സി.പി.ഐ അനുകൂല സംഘടനയായ എ.ഐ.ടി.യു.സി പ്രവര്‍ത്തകരാണ് ബുധനാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുത്തവരില്‍ ഏറെയും. സമരത്തിന് മൂന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നതായും പ്രവര്‍ത്തകര്‍ അറിയിച്ചു.