കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനു പോലും തികയുന്നില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു ലഭിക്കുന്ന വരുമാനം ജീവനക്കാരുടെ ശമ്പളത്തിനുപോലും തികയുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ദീര്‍ഘകാലമായി കെ.എസ്.ആര്‍.ടി.സി ഈ പ്രതിസന്ധി നേരിടുകയാണ്. ജീവനക്കാരും പെന്‍ഷന്‍കാരും അടക്കം ഒരു ലക്ഷം പേരിലധികമാണ് കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കാരായുള്ളത്. ഇതിനിടെ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ എം.എല്‍.എ എളമരം കരീമാണ് അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Top