കൊച്ചി: കെ.എസ്.ആര്‍.ടി.സി ട്രേഡ് മാര്‍ക്ക് കര്‍ണാടകത്തിന് നല്‍കിയതിനെതിരെ കേരളം നിയമനടപടിക്കൊരുങ്ങുന്നു. ദേശീയ ട്രേഡ് മാര്‍ക്ക് രജിസ്ട്രിയെ സമീപിക്കും. ട്രേഡ് മാര്‍ക്ക് അനുവദിച്ചില്ലെങ്കില്‍ കേരളം കോടതിയില്‍ പോകും.
ഗരുഡ ട്രേഡ് മാര്‍ക്കിനായും കേരളം കെ.എസ്.ആര്‍.ടി.സി രജിസ്ട്രിയെ സമീപിക്കും. ഗരുഡ ട്രേഡ് മാര്‍ക്ക് ആന്ധ്രപ്രദേശിന് നല്‍കിയ സാഹചര്യത്തിലാണിത്. വേണാട്, തിരുക്കൊച്ചി, മലബാര്‍ ട്രേഡ് മാര്‍ക്കുകള്‍ക്കും അപേക്ഷ നല്‍കും.