കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യയാത്ര. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യയാത്രാ സൗകര്യം ലഭിക്കുക. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. നിലവില്‍ കണ്‍സെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പിന്നീട് മറ്റുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യയാത്രയ്ക്കുള്ള സൗകര്യം ലഭ്യമാക്കും.

Top