തിരുവനന്തപുരം: കൃഷിമന്ത്രി കെ.പി.മോഹനനും ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനും, നിയമനത്തില്‍ ക്രമക്കേട് നടത്തുന്നതിനും കൃഷിമന്ത്രി കൂട്ടുനിന്നെന്ന പരാതിയിലാണ് അന്വേഷണം.
അധികാര ദുര്‍വിനിയോഗം, അഴിമതി എന്നിവ ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി എല്‍.സുഗുണന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പത്തനംതിട്ട വിജിലന്‍സ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഡിസംബര്‍ ഇരുപത്തൊന്‍പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.