തിരുവനന്തപുരം: കെ.പി.സി.സി സര്‍ക്കാര്‍ ഏകോപന സമിതി ഇന്ന് ചേരും. വൈകിട്ട് 5.30 നാണ് യോഗം. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വന്നതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടക്കുന്നത്. മദ്യനയത്തെ ചൊല്ലി കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ട് തട്ടിലായിരുന്നു. ഇതിന്റെ പേരിലുള്ള പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിച്ചെങ്കിലും ഇരു പക്ഷവും നിലപാടിലുറച്ച് നില്‍ക്കുകയാണ്.