കോഴിക്കോട്: വനിതാ എംഎല്‍എമാരെക്കുറിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ദുഷ്ടന് ദുഷ്ട വിചാരം കള്ളന് കള്ള വിചാരം എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മവരുന്നതെന്നും മന്ത്രി പറഞ്ഞു.
അതേ സമയം അബു നടത്തിയ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം. അബു മ്ലേച്ഛമായ ഭാഷയുപയോഗിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും അബുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
വനിതാ എംഎല്‍എമാരെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അബുവിന്റെ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു.