ന്യൂഡല്‍ഹി: ശനിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാളിന് കടുത്ത പനി. ഇതേ തുടര്‍ന്ന് ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്.
രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് എഎപി പ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. നിരവധി പ്രമുഖരും കേജരിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും.