ന്യൂഡല്‍ഹി: മോദിമന്ത്രിസഭയിലെ ഏക ശിവസേന പ്രതിനിധിയായ കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രി ആനന്ദ് ഗീഥേ രാജിവയ്ക്കും. മഹാരാഷ്ട്രയിലെ 25 വര്‍ഷം നീണ്ട ബിജെപി- ശിവസേന സഖ്യം പിരിഞ്ഞതിനെ തുടര്‍ന്നാണ് ഗീഥേ സ്ഥാനമൊഴിയുന്നത്. ഗീഥേ രാജിവച്ചൊഴിയുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേയാണ് ഔദ്യോഗികമായി അറിയിച്ചത്.
ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആനന്ദ് ഗീഥേ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. നേരത്തെ, അനന്ത് ഗീഥേ മന്ത്രിസ്ഥാനത്തു തുടരുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്.