ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. എഎപി നേതാവ് മനീഷ് സിസോദിയയും കെജരിവാളിന് ഒപ്പമുണ്ടായിരുന്നു.
ഡല്‍ഹിയുടെ വികസനത്തിനായി എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കെജരിവാള്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. എഎപി സര്‍ക്കാരിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വെങ്കയ്യ നായിഡു വാഗ്ദാനം ചെയ്തു.