വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഖേദം പ്രകടിപ്പിച്ചു

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി ഖേദം പ്രകടിപ്പിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശക്തമായ ബഹളം നടത്തി. നടപടികള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവച്ചിരുന്നു. സഭാ നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു വന്നതോടെയാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്.പാര്‍ലമെന്റിന് പുറത്തുനടത്തിയ പരാമര്‍ശമാണെന്നും ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കില്‍ മാപ്പുപറയുന്നതായും അവര്‍ വ്യക്തമാക്കി.ഡല്‍ഹി ഭരിക്കുന്നത് രാമന്റെ പിന്തുടര്‍ച്ചക്കാര്‍ വേണോ അതോ ജാരസന്തതികള്‍ വേണോ എന്നു തീരുമാനിക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സാധ്വി ഖേദം പ്രകടിപ്പിച്ചതോടെ ലോക്‌സഭയില്‍ നടപടി തുടര്‍ന്നു.

Top