കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ഏപ്രില്‍ മുതല്‍ ബാങ്ക് അക്കൗണ്ട് വഴി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങളെല്ലാം ഏപ്രില്‍ മുതല്‍ ഇനി ബാങ്ക് അക്കൗണ്ട് മുഖേന. കേന്ദ്ര ധനകാര്യമന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രാലയങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. പാചകവാതക സബ്‌സിഡി തുക ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മാതൃകയിലായിരിക്കും മറ്റു ആനുകൂല്യങ്ങളും ബാങ്ക് വഴി നല്‍കുക.

ഭക്ഷ്യസബ്‌സിഡി തുക, ദേശീയ തൊഴിലുറപ്പ് പദ്ധതി വേതനം എന്നിവയും ബാങ്ക് വഴിയാകും. ഉപഭോക്താക്കള്‍ ഭക്ഷ്യവസ്തുക്കള്‍ ഇനി പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ടിവരും. അര്‍ഹതപ്പെട്ട സബ്‌സിഡി തുക അവര്‍ക്ക് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ എല്ലാ മാസവും എത്തും. തീരുമാനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പെന്‍ഷനും, സ്‌കോളര്‍ഷിപ്പ് തുകയും ഉള്‍പ്പടെ 35 സേവനങ്ങളാണ് നിലവില്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നത്.

ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഇത് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇത് വളരെ പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നു. റേഷനിംഗ് സമ്പ്രദായത്തില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എങ്ങനെ ഉപഭോക്തവിന് നല്‍കും എന്നതിലും ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്.

Top