പതിനഞ്ച് അധിക ഫീച്ചറുകളാണ് ഓണം ലിമിറ്റഡ് എഡിഷന്‍ പ്രത്യേക പതിപ്പിനുളളത്. കെന്‍വുഡ് മ്യൂസിക് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, പ്രത്യേക ഡിസൈനുള്ള സീറ്റ് കവര്‍, കുഷ്യനുകള്‍, ബോഡി ഗ്രാഫിക്‌സ്, പെര്‍ഫ്യൂം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. ഇവയ്‌ക്കെല്ലാം ചേര്‍ത്ത് 17,350 രൂപ ആധികം കൊടുത്താല്‍ മതി.
ആള്‍ട്ടോ 800 ന്റെ 796 സിസി, മൂന്ന് സിലിണ്ടര്‍, പെട്രോള്‍ എന്‍ജിന് 47.5 ബിഎച്ച്പിയാണ് കരുത്ത്. ലീറ്ററിന് 22.74 കിമീ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 2.52 ലക്ഷം രൂപ മുതല്‍ .
ചിങ്ങം ഒന്നിന് മാത്രം 3,000 കാറുകള്‍ മാരുതി കേരളത്തില്‍ വില്‍പ്പന നടത്തി. ഇതില്‍ 1,000 എണ്ണവും ആള്‍ട്ടോ ആയിരുന്നു. മാരുതി സുസൂക്കിയുടെ പ്രധാന വിപണിയായ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആള്‍ട്ടോ 800 വില്‍പ്പന നടക്കുന്നതെന്ന് മാരുതി സുസൂക്കി കൊമേഴ്‌സ്യല്‍ ബിസിനസ് തലവന്‍ റാം സുരേഷ് അകേല പറഞ്ഞു.