കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വയം ആരെങ്കിലും തീരുമാനമെടുത്താല്‍ ഇടപെടാനാകില്ല.സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം വന്നാല്‍ ഇടപെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കരുണാകരന്‍ പ്രായോഗിക സമീപനങ്ങള്‍ സ്വീകരിച്ച നേതാവാണെന്നും ഒരിക്കലും ഒറ്റപ്പെടാതെ ജനങ്ങളോടൊപ്പം ജീവിച്ച നേതാവാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Top