കേരളത്തില്‍ മാവോയിസ്റ്റുകളെ സഹായിക്കുന്നത് മത തീവ്രവാദ സംഘടന

മലപ്പുറം: മാവോയിസ്റ്റുകള്‍ക്കു കേരളത്തില്‍ പിന്തുണ നല്‍കുന്ന മത തീവ്രവാദ സംഘടന ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. മധ്യകേരളത്തില്‍ സ്വാധീനമുള്ള സംഘടനയുടെ തൃശൂരിലെ 100 പ്രവര്‍ത്തകരുടെ പട്ടിക തയാറാക്കി പ്രത്യേക അന്വേഷണം. അഭിഭാഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍, കോളെജ് വിദ്യാര്‍ഥികള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍ എന്നിവരാണു ലിസ്റ്റിലുള്ളത്.
ഉത്തരേന്ത്യയിലെ തീവ്ര പ്രാദേശിക വാദികളുമായി ബന്ധമുള്ള ഇവര്‍ യോഗം ചേരാന്‍ ശ്രമം തുടങ്ങി. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാകുന്നവരുടെ ലിസ്റ്റ് തമിഴ്‌നാട് ക്യുബ്രാഞ്ച് കേരളത്തിനു കൈമാറി. മത തീവ്രവാദ സംഘടനയുടെ പിന്തുണയോടെയാണു മാവോയിസ്റ്റുകള്‍ കേരളത്തില്‍ ചുവടുറപ്പിച്ചതെന്ന് ഇതോടെ വ്യക്തമായി. വിദ്യാസമ്പന്നരാണ് ഒളിഞ്ഞും തെളിഞ്ഞും മാവോയിസ്റ്റുകള്‍ക്കു സഹായം നല്‍കുന്നത്. പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നതും ഇവരില്‍ സ്വാധീനമുള്ളവര്‍. വയനാട്ടില്‍ നടന്ന ജനകീയ സമരങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ചുംബന സമരത്തിലും, ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂഇയര്‍ ആഘോത്തിലും ഇവര്‍ പങ്കെടുത്തു.

Top