ന്യൂഡല്‍ഹി: കേരളാ ഹൗസിലെ ബീഫ് പരിശോധന നടത്തിയ ഡല്‍ഹി പോലിസിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍. കേരളാ ഹൗസില്‍ പോലീസ് കയറിയത് അനുമതി ഇല്ലാതെയാണ്. കാന്റീനില്‍ പരിശോധന നടത്താനുള്ള അധികാരം പോലീസിനില്ലെന്നും ഡല്‍ഹി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്.
കേരളാ ഹൗസില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പോലിസ് കയറിയത് ബീഫ് പരിശോധനക്ക് തന്നെയാണ്. പരിശോധന നടത്തേണ്ടിയിരുന്നത് മൃഗസംരക്ഷണ വകുപ്പാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.