കേരളാ ഹൗസ് ബീഫ് വിവാദം; പിന്നില്‍ വെള്ളാപ്പള്ളിയുടെ വിശ്വസ്തനെന്ന് കോടിയേരി

തിരുവനന്തപുരം: കേരളാ ഹൗസിലെ ബീഫ് വിവാദം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിനു പിന്നില്‍ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ പ്രതീഷ് വിശ്വനാഥനാണ്. ഇയാള്‍ക്കെതിരെ കേസെടുക്കണം. എസ്എന്‍ഡിപി-ബിജെപി ബന്ധത്തിന്റെ പിന്നണിയില്‍ ഇയാളാണെന്നും കോടിയേരി പറഞ്ഞു.

താന്‍ ബീഫ് കഴിക്കുമെന്ന പറഞ്ഞ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Top