കോട്ടയം: കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം ഇന്ന് കോട്ടയത്തു യോഗം ചേരും. ഇടതുമുന്നണി ഏകോപന സമിതി യോഗത്തില്‍ സ്കറിയ തോമസിനെ പങ്കെടുപ്പിക്കുകയും പി.സി. തോമസിനെ ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് യോഗം ചേരുന്നത്.
ഇന്നലത്തെ പുറത്താക്കലിനു തിരിച്ചടിയായി സ്കറിയ തോമസിനെയും വി. സുരേന്ദ്രന്‍പിള്ളയെയും പി.സി. തോമസ് വിഭാഗം ഇന്നു പുറത്താക്കും. തോമസ് കുന്നപ്പള്ളി, ജോര്‍ജ് സെബാസ്റ്റ്യന്‍, അഡ്വ. സോണി തോമസ് തുടങ്ങിയവരും നിരവധി ജില്ലാ പ്രസിഡന്റുമാരും ഈ ഗ്രൂപ്പിലുണ്ട്.