കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു. രാജി ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്. ശഷിക്കുന്ന മത്സരങ്ങളില്‍ ട്രെവര്‍ മോര്‍ഗന്‍ പരിശീലകനാകും. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ പരിശീലകനാണ് മോര്‍ഗന്‍.

കഴിഞ്ഞ ദിവസം കേരളം പൂന സിറ്റിയോട് പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് കേരളം പരാജയപ്പെടുന്നത്. ഇതോടെ ബ്‌ളാസ്‌റേഴ്‌സിന് ഐഎസ്എലിന്റെ പ്‌ളേ ഓഫ് ഘട്ടത്തില്‍ കടക്കാമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു.

ഐഎസ്എല്ലില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. കേരളം ആറു മത്സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

Top