കേസുമായി മുന്നോട്ടില്ല; എല്ലാം ദൈവം നോക്കിക്കൊള്ളുമെന്ന് ആത്മഹത്യചെയ്ത കര്‍ഷകന്റെ ഭാര്യ

Hang

കോഴിക്കോട് : ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ മോളി. പെണ്‍മക്കളുമായി കേസിന്റെ പുറകെ നടക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് പരാതി നല്‍കാത്തതെന്നും എല്ലാം ദൈവം നോക്കുമെന്നും മോളി പറഞ്ഞു.

കടങ്ങള്‍ വീട്ടുന്നതിനും മകള്‍ക്ക് ജോലി ലഭിക്കുന്നതിനും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികള്‍ തൃപ്തിയുണ്ടെന്നും ജോയിയുടെ മോളി പറഞ്ഞു.

പിതാവിന്റെ മരണത്തിന് ചെമ്പനോട വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉത്തരവാദികളെന്ന് ജോയിയുടെ മൂത്തമകള്‍ അഞ്ജു പറഞ്ഞു. കുടുംബം മുന്നോട്ട് പോകണമെങ്കില്‍ ഇളയ സഹോദരിക്ക് ജോലി ആവശ്യമാണ്. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അഞ്ജു പറഞ്ഞു.

Top