കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ വിധി ഏപ്രില്‍ ആറിനു പ്രസ്താവിക്കും. എറണാകുളം എന്‍ഐഎ കോടതിയാണ് വിധി പറയുക. തീവ്രവാദ സ്വഭാവമുള്ളതിനാലാണ് കേസ് എന്‍ഐഎ കോടതി ഏറ്റെടുത്തത്. കേസില്‍ 33 പ്രതികളാണുള്ളത്.
ചോദ്യപേപ്പറില്‍ മന്ദനിന്ദാപരമായ പരാമര്‍ശങ്ങളുണ്ടെന്നാരോപിച്ച് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിയതാണു കേസിനാസ്പദമായ സംഭവം.