കൊക്കെയ്ന്‍ കേസ്: കൂടുതല്‍ തെളിവെടുപ്പിനായി ഗോവയിലേക്ക്‌

കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളായ രേഷ്മയെയും ബ്ലസിയെയും കൂടുതല്‍ തെളിവെടുപ്പിനായി കൊച്ചി പോലീസ് ഗോവയ്ക്ക്. വിവാദ വ്യവസായി നിസാമിനെ പരിചയപ്പെട്ടതു വിവാദ നിര്‍മാതാവിന്റെ വീട്ടിലെ പാര്‍ട്ടിയില്‍വച്ചാണെന്നു ബ്ലസി പോലീസിനു മൊഴി നല്‍കി. നിസാമിന്റെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പാര്‍ട്ടി നടത്താനാണ് ഫ്‌ളാറ്റ് ഉപയോഗിച്ചതെന്നും അവര്‍ പോലീസിനോട് പറഞ്ഞു.

ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഗോവയിലെത്തിയപ്പോള്‍ ഇവിടെ ബീച്ചില്‍ വച്ച് ഫ്രാങ്കോ എന്ന വ്യക്തിയാണ് കൊക്കെയ്ന്‍ നല്‍കിയതെന്ന് ബ്ലസി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനാണ് കൊച്ചി പൊലീസ് ഗോവയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോയേയും മറ്റ് യുവതികളെയും ചോദ്യം ചെയ്യല്‍ തുടരും. ഇവരെ ഫ്‌ളാറ്റിലെത്തിച്ചു തെളിവെടുക്കാനും സാധ്യതയുണ്ട്.

Top