കൊച്ചി: ഹോം ഗ്രൗണ്ടില്‍ നാളെ ബ്ലാസ്‌റ്റേഴ്‌സിന് അങ്കം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍കറുടെ കേരള ബ്ലാസ്റ്റേഴ്‌സ് കൊമ്പുകോര്‍ക്കുക ക്രിക്കറ്റിലെ ദാദ സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായിട്ടാണ്. എന്നാല്‍, രണ്ട് സൂപ്പര്‍താരങ്ങളും സ്വന്തം ടീമിന്റെ കളികാണാന്‍ കൊച്ചിയിലത്തെില്ലെന്നാണ് റിപ്പോര്‍ട്ട്.
മത്സരത്തിനായി അത്‌ലറ്റികോ താരങ്ങള്‍ ബുധനാഴ്ച കൊച്ചിയിലത്തെി. സ്വന്തം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ ജയിച്ച ടീം രാത്രി എട്ടോടെയാണ് കൊച്ചിയിലത്തെിയത്.
ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരശേഷം കേരള ബ്‌ളാസ്റ്റേഴ്‌സ് ടീം തിങ്കളാഴ്ചതന്നെ രണ്ടാം റൗണ്ട് ഹോം മാച്ചിന് എത്തിയിരുന്നു. ബുധനാഴ്ച കേരള ടീം പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഹോം ഗ്രൗണ്ടില്‍ ഇതുവരെ കേരളം ഗോള്‍ വഴങ്ങിയിട്ടില്ല. ലീഗില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വഴങ്ങിയെന്ന റെക്കോഡും ബ്‌ളാസ്റ്റേഴ്‌സിനാണ്.
ലീഗിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്തയെ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസം കേരളത്തിനുണ്ട്.
മറുവശത്ത് വിജയവഴിയില്‍ തിരിച്ചത്തെിയ കൊല്‍ക്കത്തയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.