ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ബജറ്റില്‍ 872 കോടി രൂപ നീക്കിവച്ചു. ഈ തുകയില്‍ 273.8 കോടി കേന്ദ്ര വിഹിതമായും 60.64 കോടി രൂപ നികുതിയിളവായുമാണ് ലഭിക്കുക. 264.64 കോടി രൂപ വിദേശ വായ്പയായും പദ്ധതിക്ക് ലഭിക്കും.
സുഗന്ധവിള ബോര്‍ഡിന് 95.35 കോടി വകയിരുത്തി. ഫാക്ടിന് 34.99 കോടിയും കശുവണ്ടി വികസന കൗണ്‍സിലിന് നാല് കോടി രൂപയും അനുവദിച്ചു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടിക്ക് 120 കോടിയും വകയിരുത്തി. റബര്‍ ബോര്‍ഡിനു 161.75 കോടി രൂപയും കശുവണ്ടി വികസന കൗണ്‍സിലിനു നാലു കോടിയും വിഎസ്എസ്‌സിക്ക് 679 കോടി രൂപയും അനുവദിച്ചു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനു മൂന്നു കോടി രൂപയും കൊച്ചിന്‍ ഷിപ്‌യാര്‍ഡിനു 120 കോടിയും ബജറ്റില്‍ നീക്കിയിരുത്തി.